അഖില വയനാട് കാരൾ മത്സരം ഡിസംബർ 15 ന്

പുൽപ്പള്ളി : പുൽപ്പള്ളി വൈ.എം.സി.എ. ഐക്യക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി ഡിസംബർ 15 ന് അഖില വയനാട് കാരൾ മത്സരം സംഘടിപ്പിക്കും. വൈകുന്നേരം മൂന്നിന് വൈ.എം.സി.എ.യുടെ ഓഡിറ്റോറിയത്തിലാണ് മത്സരം.
ഫാ. ടി.പി. മാത്യൂസ് തിണ്ടിയത്തിൽ കോർ എപ്പിസ്ലോപ്പ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 5000 രൂപയുമാണ് ഒന്നാംസമ്മാനം. ടി.സി. ജോർജ് തേക്കുംമൂട്ടിൽ മെമ്മോ റിയൽ എവർറോളിങ് ട്രോഫിയും 3000 രൂപയുമാണ് രണ്ടാം സമ്മാനം. ജോജോ മുണ്ടോക്കുഴിയിൽ കുടുംബം നൽകുന്ന എവർറോളിങ് ട്രോഫിയും 2000 രൂപയുമാണ് മൂന്നാംസമ്മാനം.
ജില്ലയിലെ ദേവാലയങ്ങൾ, സംഘടനകൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരസമയം പരമാവധി ഏഴു മിനിറ്റായിരിക്കും. ഒരു ടീമിൽ ഏഴ് അംഗങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ: 8606353720, 9847405227.