May 7, 2025

ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം : ഡിസംബര്‍ 20 വരെ അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം നടത്തുന്നു. ഡിസംബര്‍ അവസാന വാരം കോഴിക്കോട് നടക്കുന്ന പ്രസംഗ മത്സരത്തിലേക്ക് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

 

വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും.

 

യുവജനദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 5 മിനിറ്റാണ് പ്രസംഗത്തിന് സമയം അനുവദിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ വിലാസത്തിലോ കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോണ്‍, 8086987262, 0471-2308630


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.