May 6, 2025

വയനാട്ടിൽ മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത് : ഡിസംബര്‍ 23 വരെ പരാതികള്‍ നല്‍കാം

Share

 

കൽപ്പറ്റ : മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഡിസംബര്‍ 28 ന് വൈത്തിരി താലൂക്കിലും ജനുവരി മൂന്നിന് സുല്‍ത്താന്‍ ബത്തേരിയിലും ജനുവരി നാലിന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടക്കും.

 

പരാതി പരിഹാര അദാലത്തിലേക്കായി ഡിസംബര്‍ 23 വരെ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും പരാതികള്‍ നല്‍കാം. പരാതിയില്‍ പേര്, ഫോണ്‍ നമ്പര്‍, താലൂക്ക്, ജില്ല എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

 

ഭൂമി സംബന്ധമായ വിഷയങ്ങള്‍, പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍, സര്‍ട്ടിഫിക്കറ്റുകള്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാല താമസം, നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, കെട്ടിട നമ്പര്‍, നികുതി തുടങ്ങിയവ, വയോജന സംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍, ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍ മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ്, കാര്‍ഷിക വിളകളുടെ സംഭരണം, വിതരണം, വിള ഇന്‍ഷൂറന്‍സ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സഹായം, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്, എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ട പരിഹാരം എന്നീ വിഷയങ്ങളിലെ പരാതികളാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ പരിഗണിക്കുക.

 

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രപ്പോസല്‍, ലൈഫ് മിഷന്‍, ജോലി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതി തള്ളല്‍, പോലീസ് കേസ്സുകള്‍, ഭൂമി സംബന്ധമായ പട്ടയങ്ങള്‍ തരം മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം ഉള്‍പ്പെടെയുള്ള ധനസഹായത്തിനായുള്ള അപേക്ഷകള്‍, സര്‍ക്കാര്‍ ജീവനക്കാര്യം, റവന്യു റിക്കവറി, വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ തുടങ്ങിയ അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.