കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സഹോദരിക്ക് പരിക്ക്

കല്‍പ്പറ്റ : മുട്ടില്‍ വാര്യാടിനു സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികയായ സഹോദരിക്കു പരിക്കേറ്റു. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീറാണ് (26) മരിച്ചത്. പരിക്കേറ്റ സഹോദരി ഫസ്മിഹയെ മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയാണ് അപകടം.