വില്പനയ്ക്കായി സൂക്ഷിച്ച പുതുച്ചേരി മദ്യവുമായി വയോധികൻ പിടിയിൽ

കമ്പളക്കാട് : വിൽപ്പനക്കായി സൂക്ഷിച്ച പുതുച്ചേരി മദ്യവുമായി വയോധികൻ പിടിയിൽ. കണിയാമ്പറ്റ മില്ല്മുക്ക് പൊയിലൻ വീട്ടിൽ ഖാദർ (60) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മാത്രം വിൽപ്പന നടത്താവുന്ന 500 എം.എൽ അടങ്ങിയ 12 ബോട്ടിൽ വിദേശമദ്യമാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം.എ സന്തോഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.