സംസ്ഥാന ശുചിത്വ മിഷനില്‍ ജോലിയവസരം : 36,000 രൂപ തുടക്ക ശമ്പളം

സംസ്ഥാന ശുചിത്വ മിഷന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. കേരള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ഇപ്പോള്‍ ശുചിത്വ മിഷന് കീഴില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് നിയമനം വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 18 വരെ അപേക്ഷിക്കാം.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
യോഗ്യത
സിവില്‍/ എന്‍വിയോണ്‍മെന്‍ല്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 രൂപ തുടക്ക ശമ്പളം ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് 0471 2320101 എന്ന നമ്പറില്‍ വിളിക്കുക.