വീടിന് സമീപം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍

മാനന്തവാടി : വീടിന് സമീപം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കെല്ലൂര്‍ കാപ്പുംകുന്ന് വെള്ളാരംതടത്തില്‍ ജെസ്റ്റിന്‍ വി.എസ് ആണ് അറസ്റ്റിലായത്.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ശശിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് നട്ടുവളര്‍ത്തി സംരക്ഷിച്ച 17 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു. പി.കെ, രഞ്ജിത്ത് സി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ കെ.എം, സജിലാഷ്.കെ, അമല്‍ ജിഷ്ണു, ഡബ്ല്യുസിഇഒ ജയശ്രീ.പി, ഡ്രൈവര്‍ അമീര്‍ സി.യു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.