കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താത്കാലിക നിയമനം

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി. മുഖേന സ്റ്റാഫ് നഴ്സ‌്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം. കല്പറ്റ നഗരപരിധിയിൽ താമസിക്കു ന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്സ്. ഡിസംബർ 6 ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം കല്പറ്റ ജനറൽ ആശുപത്രിയിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച 10-ന് രാവിലെ 10-ന് സൂപ്രണ്ടിൻ്റെ ഓഫീസിൽ. ഫോൺ: 04936 206768.