അഖില വയനാട് ക്രിക്കറ്റ് ടൂർണമെൻ്റ്

Cricket ball resting on a cricket bat on green grass of cricket pitch
മീനങ്ങാടി : സി.പി.ഐ.എം വയനാട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി നോർത്ത് മീനങ്ങാടി ലോക്കൽ കമ്മിറ്റി ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റ് നടത്തും. സംഘാടകസമിതി യോഗം സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റിയംഗം പി.പി. ജയൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.വി. ലിന്റോ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻമാനായി പി.പി. ജയൻ, വിനു വേലായുധൻ ( കൺവീനർ ), പി.ജെ. നിധിൻ, എസ്.കെ പ്രഭാകരൻ സുരേഷ് മണിവയൽ ( വൈ.ചെയർമാൻ), എം.ഡി. ദീപൻ, പി.പി. ഷിബു, സുധീഷ് ( ജോ. കൺവീനർ). 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 5001 രൂപയും ട്രോഫിയും സമ്മാനമായി നൽകും. ഗ്രൗണ്ട് ഫീസ് 1000 രൂപ. വിവരങ്ങൾക്ക് : 89215 81393, 9961400999, 7561007633