July 5, 2025

പൂജാ ബമ്പര്‍ 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന് : ഫലം അറിയാം

Share

 

തിരുവനന്തപുരം : പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 നമ്ബർ ടിക്കറ്റിന്. ആലപ്പുഴയിലെ ലോട്ടറി ഏജന്റായ ലയ എസ്.വിജയൻ വിറ്റ ടിക്കറ്റാണിത്. കായംകുളം സബ് ഓഫീസില്‍നിന്നാണ് ലയ ഈ ടിക്കറ്റ് വാങ്ങിയത്.

 

പൂജാ ബമ്ബർ ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്ബറുകള്‍ക്ക് ലഭിച്ചു. ഒരു കോടി രൂപവീതമാണ് സമ്മാനത്തുക.

 

39 ലക്ഷം പൂജാ ബമ്ബർ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപർ സമ്മാനം. അഞ്ച് പേർക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.

 

നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്ബരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്ബരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.