കമ്പളക്കാട്ടെ അഞ്ച് വീടുകളിൽ മോഷണം

കമ്പളക്കാട് : കമ്പളക്കാട്ടെ അഞ്ച് വീടുകളിൽ മോഷണം. ഇന്ന് പുലർച്ചയോടെ പോലീസ് സ്റ്റേഷന് സമീപത്തെ പള്ളിമുക്ക്, പോലീസ് സ്റ്റേഷൻ മുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് മോഷണശ്രമം നടന്നത്. അബ്ദുൽ ലത്തീഫ് പാനക്കാരൻ, മുഹമ്മദ് കുട്ടി (ബാപ്പുട്ടി) കൊളങ്ങോട്ടിൽ, മുഹമ്മദാലി വളപ്പിൽ തുടങ്ങി അഞ്ചോളം വീടിന്റെ ലോക്ക് തകർത്ത് മോഷണം നടന്നിട്ടുണ്ട്.
മോഷണം നടന്ന വീടുകളിൽ ചില വീട്ടിലെ ആളുകൾ അപ്പോൾ തന്നെ വിവരം അറിഞ്ഞു കമ്പളക്കാട് പോലീസിനെ വിവരം അറിയിക്കുകയും പരാതി നല്കുകയും ചെയ്തിട്ടുണ്ട്. കമ്പളക്കാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.
കമ്പളക്കാട് പോലീസ് സ്റ്റേഷന് 300 മീറ്റർ ചുറ്റളവിലാണ് ഈ മോഷണം നടന്നത്.