സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു

കേരളപിറവി ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. റെക്കോർഡുകളില്‍ നിന്നും റെക്കോർഡുകളിലേക്ക് കുതിച്ചുകൊണ്ടിരുന്ന സ്വർണം 60,000 രൂപയും പിന്നിട്ട് മുന്നേറുമെന്ന് കരുതിയിരിക്കെയാണ് ഇന്ന് വിലയില്‍ ഇടിവ് സംഭവിച്ചത്. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, ഒക്ടോബർ ഒന്നിന് 56,400 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണമാണ് പിന്നീട് നിരന്തരം ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കൊണ്ട് ഇന്നലെ 59,640 രൂപയിലേക്ക് എത്തിയത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞ് 7,385 രൂപയിലേക്ക് താഴ്ന്നു.