March 15, 2025

ഇന്ന് കേരളപ്പിറവി : മലയാള നാടിന് 68 വയസ്സ്

Share

 

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികള്‍ കേരള പിറവി ആഘോഷിക്കുന്നത്. നവംബർ ഒന്ന് കേരള പിറവി ദിനമായി ആഘോഷിക്കുന്നു. ഈ നവംബർ ഒന്നിന് മലയാള നാടിന് 68 വയസ്സ് തികയുകയാണ്.

 

കേരളം എന്ന പേര് ലഭിച്ചതിനു പിന്നില്‍ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന് എറിഞ്ഞ മഴു അറബിക്കടലില് വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള് ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.

 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്ഷങ്ങള്ക്കു ശേഷം 1949ല് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര് അപ്പോഴും മദ്രാസ് പ്രസിഡന്സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങള്‍ ചേർന്ന് കേരള സംസ്ഥാനം നിലവില്‍ വന്നു.

 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിനത്തില്‍ സ്ത്രീകള്‍ മലയാളികളുടെ പാരമ്ബര്യ വസ്ത്രമായ കസവു സാരിയും പുരുഷന്മാർ കസവു മുണ്ടും ഷർട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു.

 

എല്ലാ മലയാളികള്‍ക്കും ന്യൂസ് ടുഡെ വയനാടിൻ്റെ കേരളപിറവി ആശംസകള്‍.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.