ലക്കിടിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
വൈത്തിരി : ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. ലക്കിടി അറമല പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് മറിഞ്ഞാണ് അപകടമെന്നാണ് ലഭ്യമായ വിവരം.