മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

ബത്തേരി : മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട് എടച്ചേരി മാലോൽ വീട്ടിൽ മുഹമ്മദലി (40)യെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 1.24 ഗ്രാം മെത്തഫിറ്റാമിനുമായി ഇയാൾ പിടിയിലായത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. കെ സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.