ചീങ്ങാടിയിൽ ആറംഗ ചീട്ടുകളി സംഘം പിടിയിൽ

കണിയാമ്പറ്റ : കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചീങ്ങാടിയിൽ ആറംഗ ചീട്ടുകളി സംഘം പിടിയിൽ. കൈതക്കൽ പുതിയേടത്ത് യൂനസ്, കൂളിവയൽ സ്വദേശികളായ ചൂപ്രത്ത് രാഹുൽ, ചൂപ്രത്ത് ജോമോൻ, ചീങ്ങോട് സ്വദേശികളായ കുണ്ടുപറമ്പിൽ വാസു, മാന്ദ്രയിൽ സനിൽ, കൊട്ടയങ്ങാട്ടിൽ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കണിയാമ്പറ്റ ചീങ്ങാടിയിൽ സ്വകാര്യ വ്യക്തി വാടകയ്ക്ക് നൽകിയ വീട്ടിൽ വെച്ചാണ് കമ്പളക്കാട് എസ്.ഐ റോയിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടുന്നത്. ഇവരിൽ നിന്നും എണ്ണായിരത്തിൽപ്പരം രൂപ പോലീസ് കണ്ടെടുത്തു.