October 30, 2024

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ 20 തസ്തികകളില്‍ ഒഴിവ് : ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം

Share

 

കൊച്ചിൻ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ സൂപ്പര്‍ വൈസറി തസ്തികകളിലായി 20 ഒഴിവ്. ഒക്ടോബര്‍ 30 വരെ ഓണ്‍ലൈായി അപേക്ഷിക്കാവുന്നതാണ്.

 

വെബ്‌സൈറ്റ്: www.cochinshipyard.in. ശമ്ബളം 55,384 രൂപ.

 

തസ്തികയും യോഗ്യതയും:

 

അസിസ്റ്റന്റ് എന്ജിനീയര്‍ (മെക്കാനിക്കല്‍)

 

3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം.

 

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍)

 

3 വര്‍ഷ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ഇലക്‌ട്രിഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

 

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്‌സ്)

 

3 വര്‍ഷ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന് എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ഇലക്‌ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

 

അസിസ്റ്റന്റ് എന്ജിനീയര്‍ (മെയിന്റനന്‍സ്)

 

3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

 

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍

 

60% മാര്‍ക്കോടെ ബി.എ/ബി.എസ്.സി/ ബി.ബി.എ/ബി.സി.എ/ബികോം അല്ലെങ്കില്‍ 60% മാര്‍ക്കോടെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടിയില്‍ 3 വര്‍ഷ ഡിപ്ലോമ, 7 വര്‍ഷ പരിചയം.

 

അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍

 

പത്താം ക്ലാസ് ജയം, നാഗ്പുരിലെ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജില നിന്നുള്ള സബ് ഓഫിസേഴ്‌സ് കോഴ്‌സ് ജയം അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ ജയം, 7 വര്‍ഷ പരിചയം.

 

അക്കൗണ്ടന്റ്

 

എം.കോം, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ബിരുദം, സി.എ/സി.എം.എ ഇന്റര്‍ ജയം, 5 വര്‍ഷ പരിചയം. പ്രായം : 45 കവിയരുത്. അര്‍ഹര്‍ക്ക് ഇളവുണ്ട്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.