October 23, 2024

കാറില്‍ കടത്തുകയായിരുന്ന ആയുധങ്ങളും തിരകളുമായി മൂന്നുപേര്‍ പിടിയില്‍

Share

 

സുല്‍ത്താന്‍ ബത്തേരി : കാറില്‍ കടത്തുകയായിരുന്ന ആയുധങ്ങളും തിരകളുമായി മൂന്ന് പേര്‍ പിടിയില്‍. കല്‍പ്പറ്റ ചൊക്ലി സെയ്ത് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ അജ്മല്‍ അനീഷ് (20), പള്ളിയാല്‍ നസീഫ് (26) എന്നിവരെയാണ് ഇലക്ഷന്‍ സ്‌പെഷല്‍ ഫ്ലയിംഗ് സ്‌ക്വാഡ് പിടി കൂടിയത്.

 

കഴിഞ്ഞ ദിവസം രാത്രി ചുങ്കം ജംഗ്ഷനില്‍ പരിശോധനയ്ക്കിടെയാണ് പ്രതികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍നിന്നു കത്തികളും നാല് തിരകളും കണ്ടെടുത്തത്. ഇലക്ഷന്‍ സ്‌പെഷല്‍ ഫ്ലയിംഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് കെ.ജി. റെനകുമാര്‍, അസി.സബ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.