October 23, 2024

കുറഞ്ഞ വിലയില്‍ പെട്രോള്‍ വാങ്ങാം ; അറിയാം പാര്‍ക്ക് പ്ലസ് ആപ്പിനെ പറ്റി

Share

 

കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാകുന്ന പദ്ധതിയുമായി പാർക്ക് പ്ലസ് ആപ്പ്. പൊതുമേഖലാ എണ്ണക്കമ്ബനിയായ ‘ഐ.ഒ.സി.’യുമായി ചേർന്നാണ് പാർക്ക് പ്ലസ് പദ്ധതി നടപ്പിലാക്കുന്നത്. വൗച്ചറുകളിലൂടെയാണ് ഇത് ലഭ്യമാകുന്നത്.

 

എങ്ങനെ ഉപയോഗിക്കാം

 

പാർക്ക് പ്ലസ് ആപ്പ് ഡൗണലോഡ് ചെയ്യുക.

ഫോണ്‍ നമ്ബർ ഉപയോഗിച്ച്‌ സൈൻ അപ്പ് ചെയ്യാം

ഹോം പേജിലെ ‘ബൈ പെട്രോള്‍’ ഐക്കണ്‍ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തെരഞ്ഞെടുക്കാം.

ഐ.ഒ.സി. പമ്ബ് സന്ദർശിച്ച്‌ പാർക്ക് പ്ലസ് ആപ്പിലെ വൗച്ചറിലുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഇന്ധനം വാങ്ങാം.

രണ്ട് ശതമാനം കാഷ് ബാക്ക്, രണ്ട് ശതമാനം പാർക്ക് പ്ലസ് പെട്രോള്‍, സർച്ചാർജ് കിഴിവ് തുടങ്ങിയ ഓഫറുകളാണ് ആപ്പിലുള്ളത്. ഇന്ത്യയിലുടനീളമുള്ള ഏത് ഐ.ഒ.സി. പമ്ബിലും ഈ വൗച്ചർ റെഡീം ചെയ്യാനും സാധിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.