October 22, 2024

ടെറിട്ടോറിയല്‍ ആർമിയില്‍ 2847 ഒഴിവുകൾ : റിക്രൂട്ട്മെന്‍റ് വിവരങ്ങൾ

Share

 

ടെറിട്ടോറിയല്‍ ആർമിയില്‍ സോള്‍ജിയർ ജനറല്‍ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്‌സ്‌മാൻ വിഭാഗങ്ങളില്‍ 2847 ഒഴിവ്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ കമാൻഡ് ഗ്രൂപ്പ് ഹെഡ്‌ക്വാർട്ടേഴ്സിനു കീഴിലെ വിവിധ ഇൻഫന്‍ററി ബറ്റാലിയനുകളില്‍ 774 ഒഴിവുകളുണ്ട്.മഹാരാഷ്‌ട്രയിലെ കോലാപുർ, ദേവാലി, തമിഴ്‌നാട്ടിലെ കോയമ്ബത്തൂർ, കർണാടകയിലെ ബെളഗാവി, ആൻഡമാൻ ആൻഡ് നിക്കോബർ ദ്വീപിലെ ശ്രീവിജയപുരം എന്നിവിടങ്ങളില്‍ നവംബർ 4 മുതല്‍ നവംബർ 16 വരെയാണു സതേണ്‍ സോണിലെ ഇൻഫന്‍ററി ബറ്റാലിയനുകളുടെ റിക്രൂട്ട്മെന്‍റ്.

 

സേനയുടേതുപോലെ സ്‌ഥിരം നിയമനമല്ല. വോളന്‍ററി ഓർഗനൈസേഷനായ ടെറിട്ടോറിയല്‍ ആർമിയില്‍ പാർട് ടൈം സേവനത്തിനാണ് അവസരം. 7 വർഷത്തേക്കാണു നിയമനം. നീട്ടിക്കിട്ടിയേക്കാം.

 

തസ്‌തികയും ഒഴിവും: സോള്‍ജിയർ ജനറല്‍ ഡ്യൂട്ടി (566 ഒഴിവ്), സോള്‍ജിയർ ഷെഫ് (54), സോള്‍ജിയർ ഹൗസ് കീപ്പർ (36), സോള്‍ജിയർ വാഷർമാൻ (32), സോള്‍ജിയർ ഹെയർ ഡ്രസർ (30), സോള്‍ജിയർ ക്ലാർക്ക് (30),

 

സോള്‍ജിയർ ഇആർ (7), സോള്‍ജിയർ മസാല്‍ചി (6), സോള്‍ജിയർ ആർട്ടിസാൻ മെറ്റലർജി (4), സോള്‍ജിയർ ഷെഫ് സ്പെഷല്‍ (4), സോള്‍ജിയർ കുക്ക് മെസ് (2), സോള്‍ജിയർ സ്‌റ്റുവാർഡ് (2), സോള്‍ജിയർ ആർട്ട് വുഡ് വർക്ക് (1).

 

യോഗ്യത: സോള്‍ജിയർ ജനറല്‍ ഡ്യൂട്ടി: മെട്രിക്കുലേഷൻ/തത്തുല്യം (മൊത്തം 45 % മാർക്കും ഓരോ വിഷയത്തിനും 33 % മാർക്കും നേടിയിരിക്കണം).

 

സോള്‍ജിയർ ക്ലാർക്ക്: ഏതെങ്കിലും സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ്‌/തത്തുല്യം (മൊത്തം 60 ശതമാനം മാർക്കും ഓരോ വിഷയത്തിനും 50 ശതമാനം മാർക്കും നേടിയിരിക്കണം).

 

സോള്‍ജിയർ ട്രേഡ്‌സ്‌മാൻ (ഹൗസ് കീപ്പർ/മെസ് കീപ്പർ ഒഴികെ): മെട്രിക്കുലേഷൻ/തത്തുല്യം (ഓരോ വിഷയത്തിനും 33 % മാർക്ക് നേടി യിരിക്കണം).

 

സോള്‍ജിയർ ട്രേഡ്‌സ്‌മാൻ (ഹൗസ് കീപ്പർ/ മെസ് കീപ്പർ): എട്ടാം ക്ലാസ് പാസ് (ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് നേടിയിരിക്കണം).

 

പ്രായം: റിക്രൂട്ട്മെന്‍റ് ദിവസം 18 വയസിനും 42 വയസിനും മധ്യേ.

 

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 160 സെ.മീ., നെഞ്ചളവ് കുറഞ്ഞത് 77 സെ.മീ. (മിനിമം 5 സെ.മീ. വികാസം).

 

കേരളത്തില്‍നിന്നുള്ളവർക്ക് സോള്‍ജിയർ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയർ ക്ലാർക്ക്, സോള്‍ജിയർ ട്രേഡ്‌സ്മ‌ാൻ തസ്‌തികകളിലേക്ക് നവംബർ 6നു രാവിലെ 5 മുതല്‍ കോലാപുർ, ബെളഗാവി, ദേവ‌ലാലി എന്നീ കേന്ദ്രങ്ങളിലാണു റിക്രൂട്ട്മെന്‍റ്.

 

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം ജില്ലക്കാർക്കു നവംബർ 9നും മറ്റു ജില്ലക്കാർക്കു നവംബർ 10നും കോയമ്ബത്തൂരിലുമായിരിക്കും റിക്രൂട്ട്‌മെന്‍റ്.

 

ടെറിട്ടോറിയല്‍ ആർമി സംബന്ധിച്ച വിവരങ്ങള്‍ക്ക്: www.jointerritorialarmy.gov.in


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.