സ്‌കൂട്ടര്‍ ലോറിയിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

കൽപ്പറ്റ : സൗത്ത് കൊടുവള്ളിക്ക് സമീപം നടന്നവാഹനാപകടത്തില്‍ കല്‍പ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു. കല്‍പ്പറ്റ തുര്‍ക്കി ബസാര്‍ കുണ്ടുകുളം മുഹമ്മദ് ഇഖ്ബാലിന്റെ മകന്‍ കെ.കെ ദില്‍ഘാസ് (22) ആണ് മരണപ്പെട്ടത്.
ടയര്‍പ്പൊട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു അപകടം.