മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
നൂല്‍പ്പുഴ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. ചീരാല്‍ നമ്പ്യാര്‍കുന്ന് മുളക്കല്‍പ്പുല്ലാട്ട് വീട്ടില്‍ എം.വി ജിഷ്ണു (29), നെന്മേനി റഹ്‌മത്ത് നഗര്‍ മെനകത്തു വീട്ടില്‍ ഫസല്‍ മെഹബൂബ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
ചെട്ടിയാലത്തൂര്‍ ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ സംശയാസ്പദമായി കണ്ട ഇവരെ പരിശോധന നടത്തിയതില്‍ 12.8 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ എന്‍.വി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.