മുത്തങ്ങയിൽ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

ബത്തേരി : മുത്തങ്ങയിൽ 0.98 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. മലപ്പുറം പൊന്മുണ്ടം നാലു കണ്ടത്തിൽ വീട്ടിൽ ഫിറോസ് അസ്‌ലം (33) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റയിലെടുത്തു.