കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന കാറിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 53.900 ഗ്രാം
മെത്താഫിറ്റാമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിക്. റ്റി ( 29) എന്നയാളെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.കെ.ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിമോൻ. പി.ടി, പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ. എസ്, വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ
ബിനു.എം.എം, വൈശാഖ് വി.കെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ.പി.പി, ഷൈനി. കെ.ഇ എന്നിവരും ഉണ്ടായിരുന്നു.