October 22, 2024

20,000 രൂപ സ്റ്റൈപ്പൻ്റോടെ ആർ.ബിയിൽ ഇൻ്റേണ്‍ഷിപ്പിന് അവസരം : രജിസ്ട്രേഷൻ ഡിസംബർ 15 വരെ

Share

 

ഡല്‍ഹി: 2024-ലെ ആർ.ബി.ഐ. സമ്മർ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സെെറ്റിലൂടെ അപേക്ഷിക്കാം. ഡിസംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2025 ഏപ്രിലിലാണ് ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നത്. മാസം 20,000 രൂപ വരെ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.

 

അപേക്ഷിക്കാനുള്ള യോഗ്യത

 

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ / കോളേജുകളില്‍ നിന്ന് താഴെപ്പറയുന്ന പ്രോഗ്രാമുകളിലൊന്ന് ചെയ്യുന്ന വിദ്യാർഥികള്‍ക്കാണ് ആർ.ബി.ഐ സമ്മർ പ്ലേസ്മെൻ്റിന് അപേക്ഷിക്കാൻ യോഗ്യതയുള്ളത്

 

ബിരുദാനന്തര ബിരുദ കോഴ്സുകള്‍

മാനേജ്മെൻ്റ്, സ്റ്റാറ്റിസ്റ്റിക്സ്, നിയമം, കൊമേഴ്സ്, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ബാങ്കിങ് എന്നിവയില്‍ ഏതിലെങ്കിലും അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് പ്രോഗ്രാം

നിയമത്തില്‍ മൂന്ന് വർഷത്തെ മുഴുവൻ സമയ പ്രൊഫഷണല്‍ ബാച്ചിലേഴ്സ് ബിരുദം

നിലവില്‍ കോഴ്സിൻ്റെ അവസാന വർഷത്തില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ

എല്ലാ വർഷവും പരമാവധി 125 വിദ്യാർഥികളെയാണ് ബാങ്ക് തിരഞ്ഞെടുക്കുന്നത്. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികള്‍ക്കുള്ള അഭിമുഖം നടക്കും. തിരഞ്ഞെടുത്ത വിദ്യാർഥികളുടെ പേരുകള്‍ ഫെബ്രുവരിയിലോ മാർച്ചിലോ പ്രഖ്യാപിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.