October 23, 2024

ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിങ് എങ്ങനെ ചെയ്യാം

Share

 

ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത് www.sabarimalaonline.org എന്ന വെബ് സൈറ്റ് വഴിയാണ്. മൊബൈല്‍ നമ്ബറോ ഇ-മെയില്‍ ഐഡിയോ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത ശേഷം ദര്‍ശനത്തിനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സമയത്തിന് 24 മണിക്കൂര്‍ മുന്‍പും, സമയം കഴിഞ്ഞ് 24 മണിക്കൂര്‍ പൂര്‍ത്തിയാകും വരെയും പമ്ബയില്‍ വെരിഫിക്കേഷന്‍ നടത്തി മലകയറ്റം ആരംഭിക്കാം.

 

തെരഞ്ഞെടുത്ത സ്ലോട്ടില്‍ ബുക്കിങ് പൂര്‍ത്തിയാക്കിയാല്‍ സ്ഥിരീകരണം ഇമെയില്‍ വഴിയോ എസ്‌എംഎസ് വഴിയോ ലഭിക്കും. ഇതോടൊപ്പം വിര്‍ച്വല്‍- ക്യൂ പാസ് അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ പാസ് പ്രിന്‍റ് എടുക്കുകയോ മൊബൈലില്‍ പിഡിഎഫ് രൂപത്തില്‍ സൂക്ഷിക്കുകയോ ചെയ്യാം.

 

ശബരിമല വിർച്വല്‍ ക്യൂ ബുക്കിങ് വെബ്സൈറ്റ്

 

ദർശനത്തിനെത്തുമ്ബോള്‍ പമ്ബയില്‍ വെരിഫിക്കേഷന്‍ കൗണ്ടറില്‍ സർക്കാർ ഐഡി കാര്‍ഡിനൊപ്പം ഈ പാസ് പരിശോധനയ്ക്കായി നല്‍കണം. അവിടെ അനുമതി കിട്ടിയാല്‍ മല കയറ്റം തുടങ്ങാം.

 

ദര്‍ശന സമയം തെരെഞ്ഞെടുത്ത ശേഷം അപ്പം, അരവണ, മഞ്ഞള്‍, കുങ്കുമം, ആടിയ ശിഷ്ടം നെയ്യ് എന്നിവയും ഓണ്‍ലൈനായി തന്നെ ബുക്ക് ചെയ്യാൻ സാധിക്കും.

 

സ്ലോട്ട് ലഭ്യമാണെങ്കില്‍ ദര്‍ശനനം നടത്താൻ ഉദ്ദേശിക്കുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്ബു വരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം. ഒരേ സമയം ഒരു ലോഗിന്‍ ഐഡിയില്‍ നിന്ന് പരമാവധി 10 പേര്‍ക്കുള്ള ദര്‍ശനവും ഒരു ദിവസത്തേക്ക് പരമാവധി അഞ്ച് പേരുടെ ദര്‍ശനവും ബുക്ക് ചെയ്യാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.