സ്വര്‍ണവിലയിൽ വൻ കുതിപ്പ് : ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. തിങ്കളാഴ്ച മുതലാണ് വില കുറഞ്ഞത്. നാലുദിവസത്തിനിടെ 760 രൂപയാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വര്‍ണവില ഇന്ന് തിരിച്ചുകയറിയത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചത്.