October 23, 2024

ഭൂനികുതി, കെട്ടിട നികുതി തുടങ്ങി 12 റവന്യുവകുപ്പ് സേവനങ്ങള്‍ ഇനി വിദേശത്ത് നിന്നും അടക്കാം : ഓണ്‍ലൈൻ സംവിധാനമായി

Share

 

തിരുവനന്തപുരം : റവന്യുവകുപ്പ് പൊതുജനങ്ങള്‍ക്ക് കൃത്യമായ സേവനങ്ങള്‍ ഉറപ്പാക്കാനായി സമ്ബൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമെന്നോണം 12 ഇ-സേവനങ്ങള്‍ക്ക് തുടക്കമായി. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓണ്‍ലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടലാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതുവഴി നിലവില്‍ 12 സേവനങ്ങള്‍ ലഭ്യമാകും.

 

സേവനങ്ങ വിശദമായി പരിശോധിക്കാം

 

1. www.revenue.kerala.gov.in: പ്രവാസികള്‍ക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓണ്‍ലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടല്‍

 

2. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ (EMR): വായ്പകളുടെ വിവരങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈൻ സംവിധാനം (https://www.emr.kerala.gov.in/)

 

3. Any Land Search: ഔദ്യോഗിക പോർട്ടല്‍ (https://revenue.kerala.gov.in/) ലോഗിൻ ചെയ്യാതെ verify land ഓപ്ഷൻ വഴി ഭൂമിയുടെ വിവരങ്ങള്‍ തിരയാനുള്ള സൗകര്യം.

 

4. KBT Appeal: കെട്ടിട നികുതി സംബന്ധിച്ച അപ്പീല്‍ ഓണ്‍ലൈനില്‍ നല്‍കാം.

 

5. ഡിജിറ്റല്‍ പേയ്‌മെന്റ്: റവന്യൂ ഈ പേയ്‌മെന്റ് വഴി വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുന്ന കുടിശ്ശികയില്‍ സർക്കാർ കുടിശ്ശിക ഒഴികെയുള്ളവ അതത് കേന്ദ്രങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറാൻ റവന്യു റിക്കവറി ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ കഴിയും.

 

6. ബിസിനസ് യൂസർ ലോഗിൻ: PAN ഉപയോഗിച്ച്‌ ബിസിനസ് യൂസർമാർക്ക് ലോഗിൻ ചെയ്യാനുള്ള സൗകര്യം.

 

7. റവന്യൂ e-സർവീസസ് മൊബൈല്‍ ആപ്പ് : ആൻഡ്രോയിഡ് ഫോണുകളില്‍ പ്രവർത്തിക്കുന്ന ആപ്പ്, ഭൂനികുതി അടക്കാനുള്ള സൗകര്യം ഉള്‍പ്പെടുന്നു.

 

8. Land Acquisition Management System : ഭൂമി ഏറ്റെടുക്കലിന്റെ കാര്യങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് www.lams.revenue.kerala.gov.in സജ്ജമായി.

 

9.Village Management Information System (VOMIS) Dashboard : 1666 വില്ലേജുകളുടെ പ്രവർത്തനങ്ങള്‍ ഓണ്‍ലൈൻ നിരീക്ഷിക്കുന്നു.

 

10. Grievance and Innovation :റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ജീവനക്കാരുടെയടക്കം അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന സംവിധാനം.

 

11. സോഷ്യല്‍ സെക്യൂരിറ്റി പെൻഷൻ: രോഗബാധകളിലൂടെയുള്ള ദുരിതം അനുഭവിക്കുന്നവർക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി പെൻഷൻ പോർട്ടലിന്റെ പരിഷ്‌കരിച്ച പതിപ്പ് തയാറായികഴിഞ്ഞു.

 

12. റവന്യൂ ഇ-കോടതികള്‍: നിയമങ്ങള്‍ സംബന്ധിച്ച റവന്യൂ കോടതികളുടെ സമ്ബൂർണ്ണ ഓട്ടോമേഷൻ.

എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കൃത്യതയും സമയബദ്ധതയും ഉറപ്പാക്കാനും ജനസേവനങ്ങള്‍ മെച്ചപ്പെടുത്താനും റവന്യുവകുപ്പ് ലക്ഷ്യമിടുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.