വയനാട്ടിലെ അധ്യാപക ഒഴിവുകൾ

തൃശ്ശിലേരി ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 10 വ്യാഴാഴ്ച രാവിലെ 10-ന് പ്രിൻസിപ്പൽ ഓഫീസിൽ.
തൃശ്ശിലേരി ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾവിഭാഗം മലയാളം, ഗണിതം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് ഹൈസ്കൂൾ ഓഫീസിൽ.
വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽ ഫുൾടൈം മീനിയൻ ( എഫ്ടിഎം ) താത്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 236090.