October 23, 2024

ഗള്‍ഫിലേക്ക് വന്‍ ജോലി അവസരവുമായി ലുലു ഗ്രൂപ്പ് : അഭിമുഖം കേരളത്തില്‍ രണ്ടിടത്ത്

Share

 

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ വീണ്ടും അവസരം. ഇത്തവണ വിദേശത്തുള്ള, അതായത് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്.തൃശൂരിലും കാഞ്ഞങ്ങാടും വെച്ച്‌ നടക്കുന്ന റിക്രൂട്ട്മെന്റിലേക്ക് മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നേരിട്ട് തന്നെ പങ്കെടുക്കാന്‍ സാധിക്കും.

 

 

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് (എം ബി എ-മാർക്കറ്റിംഗ്), അക്കൗണ്ടൻ്റ് (എം കോം), സെയില്‍സ്മെന്‍, സൂപ്പർവൈസർ, കാഷ്യർ, സൗത്ത് ഇന്ത്യൻ കുക്ക്, സാൻഡ്‌വിച്ച്‌, ഷവർമ മേക്കർ, സ്നാക്ക്, സാലഡ് മേക്കർ, ബേക്കർ, ബുച്ചർ, ഫിഷ് മോങ്കർ, ഐടി സപ്പോർട്ട് (ബി സി എ / ബി എസ് സി- സി എസ് /3-വർഷ ഡിപ്ലോമ-സി എസ് ), ഗ്രാഫിക് ഡിസൈനർ, ആർട്ടിസ്റ്റ്, ടെയിലർ, സെക്യൂരിറ്റി, കാർപെൻ്റർ (ഫർണിച്ചർ അസംബ്ലിംഗ്), ഹെവി ഡ്രൈവർ (കെഎസ്‌എ ലൈസൻസ് ഉള്ളത്)തുടങ്ങിയ ഒഴിവുകളിലേക്കാണ് ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

 

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് (എം ബി എ-മാർക്കറ്റിംഗ്): ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 30 വയസ്സായിരിക്കും.

 

അക്കൗണ്ടൻ്റ്: വളരെ അധികം അപേക്ഷകർ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു വിഭാഗമാണ് ഇത്. അപേക്ഷകർക്ക് എം കോം യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഈ വിഭാഗത്തിലും പ്രായപരിധി 30 വയസ്സാണ്.

 

സെയില്‍സ്മെന്‍, സൂപ്പർവൈസർ, കാഷ്യർ: വളരെ ഉയർന്ന് വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യമില്ലാത്ത ഒരു വിഭാഗമാണ് ഈ മൂന്നെണ്ണവും. വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് പ്ലസ് ടുവാണ്. പ്രസക്തമായ മേഖലകളില്‍ കുറഞ്ഞത് 2 വർഷത്തെ പരിചയം (ഗാർമെന്റ്സ്, സാരി, ഫൂട്ട്വെയർ, ഇലക്‌ട്രോണിക്സ്, ഹൌസ്ഹോള്‍ഡ്, സൂപ്പർമാർക്കറ്റ്). 20 മുതല്‍ 28 വരെയാണ് പ്രായപരിധി.

 

സൗത്ത് ഇന്ത്യൻ കുക്ക്, സാൻഡ്‌വിച്ച്‌, ഷവർമ മേക്കർ, സ്നാക്ക്, സാലഡ് മേക്കർ, ബേക്കർ, ബുച്ചർ, ഫിഷ് മോങ്കർ: ഈ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലകളില്‍ 5 വർഷത്തെ പ്രവർത്തിപരിചയം കമ്ബനി ചോദിക്കുന്നുണ്ട്. അപേക്ഷകരുടെ പ്രായം 35 വയസ്സില്‍ താഴെയായിരിക്കണം.

 

ഐടി സപ്പോർട്ട്: ബി സി എ അല്ലെങ്കില്‍ ബി എസ് സി- സി എസ് / 3-വർഷ ഡിപ്ലോമ-സി എസ് എന്നിവയാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് വിദ്യാഭ്യാസ യോഗത്യയായി വേണ്ടത്. പ്രായപരിധി 30 വയസ്സില്‍ താഴെയായിരിക്കണം.

 

ഗ്രാഫിക് ഡിസൈനർ, ആർട്ടിസ്റ്റ്: ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ.

 

ടെയിലർ, സെക്യൂരിറ്റി, കാർപെൻ്റർ, ഹെവി ഡ്രൈവർ: ഈ വിഭാഗങ്ങളില്‍ കാർപെന്ററെ ആവശ്യമായി വരുന്നത് ഫർണിച്ചർ അസംബ്ലിംഗ് വിഭാഗത്തിലേക്കാണ്. ഡ്രൈവർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് സൗദി അറേബ്യൻ ലൈസന്‍സ് ഉണ്ടായിരിക്കണം.

 

കാഞ്ഞങ്ങാട്(പലേഡിയം കണ്‍വെൻഷൻ സെൻ്റർ,

 

ചെമ്മട്ടംവയല്‍ ബെല്ല പോസ്റ്റ്,കാഞ്ഞങ്ങാട്, കാസർകോട്), തൃശൂർ (ലുലു കണ്‍വെൻഷൻ സെൻ്റർ (ഹയാത്ത്),

 

പുഴക്കല്‍, തൃശൂർ) എന്നിവിടങ്ങളിലായിട്ടാണ് അഭിമുഖം. കാഞ്ഞങ്ങാട്ടെ അഭിമും ഒക്ടോബർ ഒമ്ബതാം തിയതിയും തൃശൂരിലേത് 12 -ാംതിയതിയുമാണ് നടക്കുന്നത്. സമയം രാവിലെ ഒമ്ബത് മണി മുതല്‍ വൈകീട്ട് മൂന്ന് വരെ.

 

വിശദമായ ബയോഡാറ്റ,ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട്, യഥാർത്ഥ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ എന്നിവയും ഉദ്യോഗാർത്ഥികള്‍ കൊണ്ടുവരണം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593812223, 7593812226 എന്ന നമ്ബറില്‍ ബന്ധപ്പെടാം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.