April 19, 2025

ഏഴാം ക്ലാസുകാര്‍ക്ക് ‘ആയ’ മാരാവാന്‍ അവസരം ; പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാം

Share

 

കേരളത്തിലെ വിവിധ ജില്ലകളില്‍ ആയമാരെ നിയമിക്കുന്നതിന് കേരള പി.എസ്.സി വിജ്ഞാപനമിറക്കി. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. സംവരണ വിഭാഗങ്ങളിലേക്കുള്ള പ്രത്യേക എന്‍.സി.എ റിക്രൂട്ട്‌മെന്റാണിത്.

 

തസ്തിക& ഒഴിവ്

 

വിവിധ ജില്ലകളില്‍ ആയമാരെ നിയമിക്കുന്നു.

 

കാറ്റഗറി നമ്പര്‍: 362/2024-367/2024

 

ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍, ഒബിസി, എസ്.ഐ.യു.സി നാടാര്‍, ധീവര, മുസ് ലിം, എസ്.സി.സി.സി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്കാണ് ഒഴിവുകള്‍.

 

പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, ജില്ലകളിലാണ് ഒഴിവുള്ളത്.

 

ശമ്പളം

 

23,000 രൂപ മുതല്‍ 50,200 രൂപ വരെ.

 

പ്രായപരിധി

 

18 മുതല്‍ 39 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02.01.1985നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

 

യോഗ്യത

 

ഏഴാം ക്ലാസ് വിജയം. (ഡിഗ്രി ഉണ്ടായിരിക്കരുത്)

 

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിന് കീഴില്‍ കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സ്.

 

അപേക്ഷ

 

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.