October 22, 2024

വയനാട്ടിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ

Share

 

കാട്ടിക്കുളം : മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും കാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയിൽ 276 ഗ്രാം മാജിക്‌ മഷ്റൂം (സിലോസൈബിൻ എന്ന ലഹരി വസ്തു ), 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസുമായി യുവാവിനെ അറസ്റ്റു ചെയ്തു. ബാംഗ്ലൂർ ബി.എസ് നഗർ, ഗൃഹലക്ഷ്മി, ബെനക റസിഡൻസി രാഹുൽ റായ് (38) ആണ് പിടിയിലായത്.

 

 

KA 02 MM 3309 എന്ന നമ്പർ ISUS V CROSS വാഹനത്തിൽ വയനാട് വഴി മംഗലാപുരത്തേക്ക് ലഹരിവസ്തുക്കൾ

കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

 

സ്വന്തമായി മാജിക്‌ മഷ്റൂം നിർമിച്ചു രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കുകയാണ് പതിവ്. സ്വന്തമായി മാജിക്‌ മഷ്റൂം ഫാം ബാംഗ്ലൂരിൽ നടത്തിവരിക ആണെന്നാണ് എക്സൈസിന്റെ പ്രഥമിക അന്വേഷണത്തിൽ ബോധ്യമായത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.

 

കേരളത്തിൽ തന്നെ ഇത്രയും അധികം മാജിക് മഷ്‌റൂം കണ്ടെടുക്കന്നത് ആദ്യമായാണ്. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്.

50 ഗ്രാം കയ്യിൽ വച്ചാൽ 20 കൊല്ലം തടവും 2 ലക്ഷം രൂപ പിഴയും ആണ് NDPS നിയമപ്രകാരം ശിക്ഷ. മഷ്റൂം 2 ഗ്രാം കയ്യിൽ വച്ചാൽ പോലും 10 വർഷം തടവും 1 ലക്ഷം വരെ പിഴയും കിട്ടുന്നതാണ്.

 

പ്രിവന്റീവ് ഓഫീസർ ജിനോഷ്. പി.ആർ, സിഇഒ മാരായ വിപിൻ കുമാർ, പ്രിൻസ്. ടി. ജെ, ഡ്രൈവർ ഷിംജിത് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.