പറമ്പത്ത് സാന്ത്വന സംഘം നിർമിച്ചു നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ് നടന്നു

ബത്തേരി : കണിയാമ്പറ്റ മില്ല്മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പറമ്പത്ത് സാന്ത്വന സംഘത്തിന്റെ കീഴിൽ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ് നടന്നു. നൂൽപ്പുഴ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി.കെ അനീഷ്, പതിനാലാം വാർഡ് മെമ്പർ ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ സൈദ് ബാഖവി കല്ലൂര് വീടിന്റെ കട്ടിളവെപ്പിന് നേതൃത്വം നൽകി.
പറമ്പത്ത് സാന്ത്വന സംഘം പ്രസിഡന്റ് അബ്ദുൽ ഗഫൂർ, സെക്രട്ടറി ഇബ്രാഹിം സഖാഫി കണിയാമ്പറ്റ, മറ്റ് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.
ഫണ്ട് ലഭ്യതക്കനുസരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘമാണിത്. ഇതിനിടെ ചൂരൽ മലയിലും മറ്റുമായി ധാരാളം സേവന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. സഹായങ്ങൾക്ക് ബന്ധപ്പെടാം : 9497574004