കുട്ടിക്കെതിരേ ലൈംഗികാതിക്രമം : മധ്യവയസ്‌കന്‍ അറസ്റ്റില്‍

വെള്ളമുണ്ട : കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
നല്ലൂര്‍നാട് പെരിങ്കുളത്ത് ഷംനാദിനെയാണ് (48) ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ കുട്ടിയെ ഷംനാദ് ചൂഷണം ചെയ്തു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.