വയനാട് ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗത തടസ്സം

അടിവാരം : വയനാട് ചുരത്തിൽ കട്ടൻസ് കയറ്റിയെത്തിയ ലോറി മറിഞ്ഞ് ഗതാഗത തടസ്സം നേരിടുന്നു. ചുരം ഏഴാം വളവിലാണ് ലോറി മറിഞ്ഞത്. ആളപായം ഇല്ല.
അപകടത്തെ തുടർന്ന് ചുരത്തിൽ വലിയ രീതിയിൽ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. ഹൈവേ പോലീസ് സ്ഥലത്തുണ്ട്. ലോറി ഉയർത്തുന്നതിനുള്ള നടപകൾക്കായി ക്രെയിൻ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
മാന്യ യാത്രക്കാർ ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് ശ്രദ്ധിച്ചു വാഹനം ഓടിക്കുക.
28.09.24
09.15 PM