October 23, 2024

തദ്ദേശ തിരഞ്ഞെടുപ്പ് 2025 ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ ഒക്ടോബര്‍ 5 വരെ അവസരം

Share

 

2025ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വര പേര് ചേർക്കാം. 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവർക്കാണ് പേര് ചേർക്കാൻ അവസരം.

 

പേര്, വീട്ടുപേര്, പിതാവിൻ്റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ട്നമ്ബർ, ജനന തിയതി, മൊബൈല്‍ നമ്ബർ, വോട്ടർപട്ടികയില്‍ പേരുള്ള ബന്ധുവിൻ്റെയോ, അയല്‍ക്കാരൻ്റെയോ ക്രമനമ്ബർ, ഒരു ഫോട്ടോ (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണില്‍ എടുത്തതും മതിയാവും) എന്നിവയാണ് വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ ആവശ്യമായ രേഖകള്‍. ഇത്രയും വിവരങ്ങള്‍ ഉണ്ടെങ്കില്‍ വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 

പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്ബോള്‍ SSLC ബുക്കിൻ്റെ കോപ്പി,ആധാർ കാർഡ് കോപ്പി, റേഷൻ കാർഡിന്റെ കോപ്പി

(ഒറിജിനല്‍ കയ്യില്‍ കരുതണം) എന്നിവ ഹാജരാക്കണം. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ പഞ്ചായത്ത് നിന്നുള്ള

സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം( സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം). വിവാഹം കഴിച്ച സ്ത്രീകളാണെങ്കില്‍ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം (റേഷൻ കാർഡില്‍ പേരുണ്ടെങ്കില്‍ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല).

 

കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ വീണ്ടും ചേർക്കണം. പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രല്‍ ഇലക്ഷൻ കമ്മീഷനുമാണ്.

ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തില്‍ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുകയും വേണം.

 

https://sec.kerala.gov.in എന്ന വെബ്സൈറ്റിലെ citizen registration ലിങ്കില്‍ കയറി പേരും ഫോണ്‍ നമ്ബറും പാസ്സ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്ത ശേഷം വോട്ടർ പട്ടികയില്‍ പേരു ചേർക്കാവുന്നതാണ്. ലിങ്കില്‍ കയറി Sign in പ്രസ്സ് ചെയ്യുക. അടുത്ത പേജിന്റെ ഏറ്റവും താഴെ citizen registration ക്ലിക്ക് .ചെയ്യുക

വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ https://www.sec.kerala.gov.in/public/voters/list എന്ന ലിങ്കില്‍ കയറി പരിശോധിക്കാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.