ചെതലയത്ത് ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി : യുവാവിന് പരിക്ക്

പുൽപ്പള്ളി : ചെതലയത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേറ്റു. KL73E3093 ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മുള്ളൻകൊല്ലി പള്ളത്ത് ജിഷ്ണു (20) വിനാണ് പരിക്കേറ്റത് എന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക് 1.30 ഓടെയാണ് അപകടം. ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.