വിദ്യാർഥികൾക്ക് കത്തെഴുത്ത് മത്സരം

പുൽപ്പള്ളി : പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദി ദേശീയ തപാൽദിനത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.
‘പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്ന വിഷയത്തിലാണ് കത്ത് എഴുതേണ്ടത്. ഒക്ടോബർ നാലിന് മുൻപായി ഇ.കെ. ഷാന്റി, കൺവീനർ, സാഹിത്യവേദി, ഗവ. ഹയർസെക്കൻഡറി സ്കൂൾ, പെരിക്കല്ലൂർ, വയനാട്-673579 എന്ന വിലാസത്തിൽ കത്തയക്കണം. മികച്ച കത്തിനുള്ള പുരസ്കാരം ദേശീയ തപാൽദിനമായ ഒക്ടോബർ ഒമ്പതിന് സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഫോൺ: 9946396291.