ഐടിബിപിയില്‍ 545 ഒഴിവുകൾ ; 69,000 രൂപ വരെ ശമ്പളം : നവംബർ 6 വരെ അപേക്ഷിക്കാം

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി) കോണ്‍സ്റ്റബിള്‍ (ഡ്രൈവർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 545 ഒഴിവുകളാണുള്ളത്. ജനറല്‍ സെൻട്രല്‍ സർവീസ് ഗ്രൂപ്പ് സി (നോണ്‍-ഗസറ്റ്ഡ്, നോണ്‍ മിനിസ്റ്റീരിയല്‍) വിഭാഗത്തിന് കീഴിലാണ് ഒഴിവുകള്‍ വരിക.
21,700 മുതല്‍ 69,100 രൂപ വരെയാണ് ശമ്ബളം. ഒക്ടോബർ എട്ട് മുതല്‍ അപേക്ഷകള്‍ ക്ഷണിക്കും. നവംബർ ആറ് വരെ അപേക്ഷിക്കാം. അർഹരായ ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
യോഗ്യത: ഉദ്യോഗാർഥികള്‍ പത്താം ക്ലാസോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. അപേക്ഷകരുടെ പ്രായം 21-നും 27-നുമിടയിലായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
1) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2) ഹോംപേജിലെ ഐടിബിപി റിക്രൂട്ട്മെന്റ് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക
4) അപേക്ഷാ ഫോം സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ ഡോക്യുമെന്റുകളും നല്‍കുക
5) പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.