മന്ദഹാസം പദ്ധതി : അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : സംസ്ഥാനത്ത് ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സാമൂഹ്യനീതിവകുപ്പിന്റെ മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാനദണ്ഡപ്രകാരം അർഹതയുള്ളവർ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖാന്തരം ഓൺലൈനായി അപേക്ഷസമർപ്പിക്കണം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വെച്ചുകൊടുക്കുന്ന പദ്ധതിയാണിത്.
അപേക്ഷയോടൊപ്പം നിശ്ചിതഫോറത്തിലുള്ള അനുയോജ്യതാ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം. അപേക്ഷാ ഫോറം swd.kerala.gov.in എന്ന വെബ്സൈ റ്റിൽ ലഭ്യമാണ്. ജില്ലാ സാമൂഹ്യനീതി ഓഫീ സിൽനിന്ന് വിവരങ്ങൾ ലഭിക്കും. ഫോൺ: 04936 205307.