കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

കൽപ്പറ്റ : പൊഴുതന കൈപെട്ടി പുഴ കടവില്‍ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുള്ളന്‍കൊല്ലി പരുത്തി പാറയില്‍ സിബി -ജിഷ ദമ്പതികളുടെ മകന്‍ ഇവാന്‍ (14) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഓണാവധിക്ക് അമ്മയുടെ വീടായ കാവുംമന്ദത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു ബന്ധുക്കളായ കുട്ടികളോടുമൊപ്പം നീന്തുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്പറ്റ ജീവന്‍ രക്ഷാ സമിതി പ്രവര്‍ത്തകര്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കല്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.