കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ചു പരിക്കേൽപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ

നൂൽപ്പുഴ : കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. നൂൽപുഴ നെന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടിൽ എൻ.പി ജയനെ (51) യാണ് നൂൽപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 12 ന് ഉച്ചയോടെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായി എത്തിയ ജീവനക്കാരെ മുൻപ് ബില്ല് അടയ്ക്കാത്തതിന് ജയന്റെ വൈദ്യുതി കണക്ഷൻ വിഛേദിച്ച വിരോധത്താൽ അസഭ്യം വിളിക്കുകയും തൂമ്പ കൊണ്ട് തലക്കടിക്കുകയും, വലതു കൈക്ക് അടിച്ചുപരിക്കേൽപ്പിക്കുകയുമായിരുന്നു.
എസ്.എച്ച്.ഒ എം.ശശിധരൻ പിള്ളയുടെ നിർദ്ദേശപ്രകാരം എസ്.ഐ കെ.പി ഗണേശൻ, എസ്.സി.പി.ഓ ജെയ്‌സൺ മാത്യു, സി.പി.ഓ മാരായ പ്രസാദ്, ധനീഷ്, അനുജോസ്, നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.