പി.വി.അന്‍വറിനെ കൈവിട്ട് മുഖ്യമന്ത്രി ; എഡിജിപിയെ കൈവിട്ടില്ല, പി.ശശിയെ ചേര്‍ത്തുപിടിക്കുകയും ചെയ്തു

തിരുവനന്തപുരം : എഡിജിപി അജിത്കുമാര്‍, പി.ശശി എന്നിവര്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പി.വി. അന്‍വറിനെ തള്ളി മുഖ്യമന്ത്രി.അന്‍വര്‍ ചെയ്തത് തെറ്റായ നടപടിയാണെന്നും പൊതുപ്രവര്‍ത്തകന് ചേരാത്ത നടപടിയാണെന്നും അന്‍വര്‍ ഇനിയും അധിക്ഷേപം തുടര്‍ന്നാല്‍ താനും അത്തരം കാര്യത്തിന് മുതിരുമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പി.വി. അന്‍വറിനെ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിക്കാനും മുഖ്യമന്ത്രി മടിച്ചില്ല.
ഫോണ്‍വിളി പുറത്തുവിടുന്നത് പൊതുപ്രവര്‍ത്തകന് ചേരുന്ന പണിയല്ല. അന്‍വറിന് എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അത് പറയേണ്ടിയിരുന്നത് പാര്‍ട്ടിയോടായിരുന്നു. ശബദ്ധരേഖ പുറത്തുവിട്ടത് തെറ്റായ നടപടിയാണെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിന്റേത് കോണ്‍ഗ്രസ് പശ്ചാത്തലമാണെന്നും ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അന്‍വര്‍ പരസ്യപ്രതികരണം തുടങ്ങിയാല്‍ താനും പറയാന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്‍വറിനെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പക്ഷേ അന്‍വര്‍ ഗൗരവതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ എഡിജിപിയെയും പി.ശശിയെയും കൈവിടാതെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. അന്‍വറിന്റെ ആരോപണത്തില്‍ ആരെയെങ്കിലും മാറ്റാനാകില്ല. എഡിജിപിയെയും തല്‍ക്കാലം മാറ്റില്ല. ആരോപണത്തില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ശശിക്കെതിരായ ആരോപണം അവജ്ഞയോടെ തള്ളുന്നതായും പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എല്ലാവരോടും മാത. ശശിക്കെതിരേ ഉയര്‍ന്ന ആരോപണം അവജ്ഞയോടെ തള്ളുന്നതായും പറഞ്ഞു.