September 20, 2024

പ്രതിദിന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി : ഇനി 50 ടെസ്റ്റുകള്‍ നടത്താം

1 min read
Share

 

പ്രതിദിനം നടക്കുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 50 ടെസ്റ്റുകള്‍ നടത്താൻ കഴിയും.

 

ഇവയില്‍ 30 എണ്ണം പുതിയ അപേക്ഷകളായിരിക്കും. ബാക്കിയുള്ള 20 പേരില്‍ 10 പേർ നേരത്തെ ടെസ്റ്റില്‍ പരാജയപ്പെട്ടവരും, 10 പേർ വിദേശയാത്ര ഉള്‍പ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരും ആയിരിക്കും. ഇതില്‍ പരാജയപ്പെട്ടവരുടെ എണ്ണമാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്.

 

ടെസ്റ്റ് പരിഷ്കരണത്തിന് മുൻപേ ഒരു ദിവസം 60 ടെസ്റ്റുകളായിരുന്നു നടന്ന് കൊണ്ടിരുന്നത്. എന്നാല്‍ പരിഷ്കരണത്തിന് ശേഷം ഇത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ ഇളവ് നല്‍കുകയായിരുന്നു. പുതിയ പരിഷ്കാരത്തിന് ശേഷം 45 ശതമാനം പേരാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ ഇപ്പോള്‍ വിജയിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.