കടബാധ്യത : മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി : വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവക പാതിരിച്ചാൽ കുന്നത്ത് കെ.ടി. സുനിലിനെ (50) യാണ് വീടിനു സമീപത്തുള്ള തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി കോഴിക്കോട് റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് സുനിലിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വീടു നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യവ്യക്തികളിൽ നിന്നു വാങ്ങിയ വായ്പയുമുൾപ്പെടെ 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടന്ന് സുനിലിന്റെറെ പിതാവിൻ്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു.
മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
പരേതരായ കുന്നത്ത് തോമസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് സുനിൽ. ഭാര്യ: റിൻസി. വിദ്യാർഥികളായ അൻസ മരിയാ സുനിൽ, അൽന മരിയാ സുനിൽ, അഷ്‌വൽ സുനിൽ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ: ജോണി, വത്സ, തങ്കച്ചൻ, ജെയ്‌സൺ, ഷിജി, ബിന്ദു, ബിനി, റിനിൽ. സംസ്കാരം വെള്ളിയാ ഴ്ച വൈകീട്ട് മൂന്നിന് കല്ലോടി സെയ്ൻ്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.