സ്വര്‍ണവിലയില്‍ വൻ വര്‍ധന ; പവന് ഒറ്റയടിക്ക് 480 രൂപ കൂടി
1 min read
സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6885 രൂപയിലും പവന് 55,080 രൂപയിലുമായി വ്യാപാരം നടക്കുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി 5715 രൂപയും പവന് 400 രൂപ വർധിച്ച് 45,720 രൂപയുമായി നിരക്ക് ഉയർന്നു.
വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 96 രൂപയായി.
ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച വെള്ളിവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.