ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് അപകടത്തിൽപ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ഹുൻസൂർ : ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് ഹുൻസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. ബസ് നിറയെ താത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വന്ന SKS ബസ്സാണ് അപകടത്തിൽപ്പെട്ടത്.