ഫോണില്‍ സ്റ്റോറേജ് ഫുള്‍ ആണോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഫോണിന്റെ സ്റ്റോറേജ് സ്പേസ് ആണ് സ്മാർട്ട്ഫോണ്‍ വാങ്ങാനൊരുങ്ങുമ്പോള്‍ ഏവരും ശ്രദ്ധ ചെലുത്തുന്ന ഒരു ഫീച്ചർ. വിവിധ സ്റ്റോറേജ് സ്പേസ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. എങ്കിലും മിഡ് റേഞ്ച് സ്മാർട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പലപ്പോഴും സ്റ്റോറേജ് സ്പേസ് ഫുള്ളാകുന്ന സാഹചര്യം തലവേദനയാകാറുണ്ട്. ഇത്തരം സഹചര്യങ്ങളില്‍ ഫോണിന്റെ പ്രവർത്തനം അടക്കം തടസ്സപ്പെടും.
ചിലപ്പോള്‍ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും, വിഡിയോകളും മറ്റ് ഫയലുകളൂം ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നാല്‍, ഏറ്റവും പ്രധാനപെട്ട ഡാറ്റകള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്. പകരം ചില പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കണം.
ഉപയോഗിക്കാത്ത ആപ്പുകള്‍ അണ്‍ ഇൻസ്റ്റാള്‍ ചെയ്യുക
ഫോണ്‍ പർച്ചേസ് ചെയ്യുമ്ബോള്‍ തന്നെ നമ്മുടെ ഫോണില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതിന് പുറമെ വീണ്ടും മറ്റ് ചില ആപ്പുകള്‍ നാം ഇൻസ്റ്റാള്‍ ചെയ്യും. എന്നാല്‍ പിന്നീട് ഇവ ഉപയോഗ ശൂന്യമായിരിക്കും. ആദ്യമൊക്കെ വലിയ ആവേശത്തോടെ ഉപയോഗിക്കുന്ന പല ആപ്പുകളും നാം പിന്നീട് തിരിഞ്ഞു നോക്കാറുപോലുമില്ല. അത്തരം ആപ്പുകള്‍ അണ്‍ ഇൻസ്റ്റാള്‍ ചെയ്യുക. ഇത് സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ സഹായിക്കും.
ആപ്പ് കാഷെ ക്ലിയർ ചെയ്യുക
ആപ്പുകളില്‍ നിന്നുള്ള കാഷെകളും സ്റ്റോറേജ് വലിയ രീതിയില്‍ ഉപയോഗിക്കും. ആപ്പുകളില്‍ നിന്നുള്ള ഇത്തരം കാഷെകള്‍ ക്ലിയർ ചെയ്യണം. ഫോണിന്റെ സെറ്റിംഗ്സ് ആപ്പില്‍ ഇതിനുള്ള ഓപ്‌ഷൻ ഉണ്ടാകും
ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോകളും വിഡിയോകളും മാത്രം സേവ് ചെയ്യുക
വാരിവലിച്ച് ഫോട്ടോയും വിഡിയോകളും എടുത്ത് ഗാലറി നിറക്കുന്ന പലരുമുണ്ട്. ഇതും സ്റ്റോറേജ് സ്പേസിനെ കാര്യമായി ബാധിക്കും. എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും സ്റ്റോറേജ് വലിയ രീതിയില്‍ ഉപയോഗിക്കും. ഇതില്‍ പലതും പ്രധാനപ്പെട്ടവ ആയതിനാല്‍ ഡിലീറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാകും.അതിനാല്‍ അത്തരം ഫോട്ടോകളും വിഡിയോകളും ക്ലൗഡ് സ്റ്റേറേജിലേക്കോ ഒരു എക്സ്റ്റേർണല്‍ ഡ്രൈവിലേക്കോ മാറ്റുന്നത് നല്ലതായിരിക്കും. ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകള്‍, ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും ഡിലീറ്റും ചെയ്യണം.
ക്ലൗഡ് സർവീസുകള്‍ പരമാവധി ഉപയോഗിക്കുക
ഫോണിനുള്ള ഫോട്ടോകള്‍, വിഡിയോകള്‍, പ്രധാനപ്പെട്ട ഡാറ്റകള്‍ എന്നിവ ക്ലൗഡ് സ്പേസിലേക്ക് സേവ് ചെയ്യണം. പ്രധാനപ്പെട്ട ഡാറ്റകള്‍ നിരന്തരം ബാക്ക് അപ്പ് ചെയ്യണം. ശേഷം അവ ഫോണിലുള്ള ഫോള്‍ഡറില്‍ നിന്നും ഡിലീറ്റ് ചെയ്തുകൊണ്ട് സ്റ്റോറേജ് വർദ്ധിപ്പിക്കാം
ഫോണ്‍ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യണം
ഫോണ്‍ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യേണ്ടത് വളരെ ആവശ്യമാണ്. നമുക്ക് കാണാൻ കഴിയാത്ത ടെമ്ബററി ഫയലുകളും കാഷെകളുംനീക്കം ചെയ്യാൻ ഇത് സഹായിക്കും. ഇതിനൊപ്പം ഫോണ്‍ റിഫ്രഷ് ആക്കപ്പെടുകയും ചെയ്യും. ഇതിനൊപ്പം കമ്ബനി വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലേക്ക് മാറാനും ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.