September 20, 2024

മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് : ഇന്ന് കുറഞ്ഞത് 200 രൂപ

1 min read
Share

 

സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്. 200 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,600 രൂപയാണ്.

 

 

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55,040 രൂപയില്‍ നിന്നും 440 രൂപയാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് ഇന്നത്തെ വില.

 

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില ഉയരുകയായിരുന്നു. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച്‌ 55,000 രൂപ കടന്നിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.