വാഹനത്തിൽ നിന്ന് കമ്പിയിറക്കുന്നതിനിടെ കമ്പി തലയ്ക്കടിച്ച് മദ്റസാ അധ്യാപകൻ മരിച്ചു

കണിയാമ്പറ്റ : വാഹനത്തിൽ നിന്ന് കമ്പിയിറക്കുന്നതിനിടെ കമ്പിതലയ്ക്കടിച്ച് മധ്യവയസ്കൻ മരിച്ചു. കണിയാമ്പറ്റ ചേനങ്ങാട്ട് പറമ്പ് സി.പി സുബൈർ മൗലവി (52 ) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. കണിയാമ്പറ്റ ചീങ്ങാടിയിൽ പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് സ്വന്തം ഗുഡ്സ് വാഹനത്തിൽ എത്തിച്ച കമ്പി ഇറക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പറളിക്കുന്നിലെ മദ്റസാ അധ്യാപകനാണ് ഇദ്ദേഹം. കൂടാതെ കണിയാമ്പറ്റ ടൗണിലെ ഗുഡ്സ് ഓട്ടോഡ്രൈവറാണ്. ഐ.എൻ.ടി.യു.സി സജീവ പ്രവർത്തകനുമാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഭാര്യ : ജമീല. മക്കൾ : മിഥിലാജ്, മിസ്ബാഹ്, മിൻഹാജ്, മുബഷിറ. മരുമക്കൾ : അഡ്വ. ഷിഹാബുദ്ധീൻ ഫൈസി ( കൽപ്പറ്റ കോടതി ), അഫ്‌ല.